സിആർ 7
കാൽപ്പന്തിന്റെ കളിയഴകിനെ സ്വന്തം കഠിനാധ്വാനം കൊണ്ട് കാൽച്ചുവട്ടിലെ ചരിത്രമായി മാറ്റിയെഴുതിയ ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് ഖത്തറിന്റെ കളിക്കളത്തിൽ ചരിത്രത്തിലേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നു. ദോഹയിലെ സ്റ്റേഡിയം 974 ൽ ആഫ്രിക്കൻ കരുത്തരായ ഖാനയെ നേരിടാൻ റോണോ ഇറങ്ങുമ്പോൾ എതിരെ നിൽക്കുന്നത് വലിയൊരു എതിരാളി വൃന്ദമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കളത്തിലെ സെഡ് ബെഞ്ചിൽ തലകുനിച്ചിരുന്ന, ആ കളിക്കളത്തിൽ നിന്നും പടിയിറക്കപ്പെട്ട റൊണോൾഡോ ഖത്തിറിൽ ഇറങ്ങുമ്പോൾ തെളിയിക്കാൻ എറെയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 ൽ റഷ്യയിൽ ഇറങ്ങിയ റൊണാൾഡോ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയാണ് വരവറിച്ചിയിച്ചത്. ഉജ്വലമായ ആ ഒറ്റ ഉത്സവാഘോഷം മതിയായിരുന്നു റോണോ ആരാണെന്നും ആ കാലിന്റെ കരുത്തെന്താണെന്നും ലോകത്തിന് അടയാളപ്പെടുത്താൻ. ഇക്കുറി ഖത്തറിന്റെ മണ്ണിനെ സ്വന്തം ഹൃദയത്തിലേയ്ക്കു ചേർക്കാനിറങ്ങുന്ന പോർച്ചുഗല്ലിനെ വിജയിപ്പിച്ചു മാത്രമേ റോണോയ്ക്കു കളത്തിൽ നിന്നും തിരിച്ചു കയറാൻ സാധിക്കൂ.
വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 09.30 നാണ് മത്സരം നടക്കുന്നത്. മെസിയ്ക്കു പിന്നാലെ റൊണാൾഡോ കൂടി കളത്തിൽ ഇറങ്ങുമ്പോൾ ആരാധകർ ആവേശത്തിൽ തന്നെയാണ്. റൊണാൾഡോയുടെ കാലുകളിൽ നിന്നും അത്ഭുതം പ്രതീക്ഷിച്ച് തന്നെയാണ് മലയാളികൽ അടക്കമുള്ള ആരാധകർ ദോഹയിൽ എത്തുന്നത്. ബുധനാഴ്ച മുതൽ തന്നെ ആരാധകരുടെ ആവേശം ദോഹയിൽ അലകടൽ തീർത്തു കഴിഞ്ഞിട്ടുണ്ട്. ഈ ആവേശത്തെ എങ്ങിനെ കളത്തിൽ പോർച്ചുഗൽ വരച്ചിടുമെന്നാണ് ഇനി കാണേണ്ടത്.