ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ന്റെ രണ്ടാം ടീസർ പുറത്ത്. സേവ് ദ ഡേറ്റുമായി ബന്ധപ്പെടുത്തി, ഏറെ രസകരമായാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. തിയറ്ററുകളിൽ ചിരി വിരുന്നൊരുക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ബിജിത് ബാലയാണ് സംവിധാനം. ചിത്രം നവംബർ 24ന് തിയറ്ററുകളിൽ എത്തും.
ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നു. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് ആന്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.