തിരുവല്ല: ജനദ്രോഹ, കർഷകദ്രോഹ വൈദ്യുതി നിയമ നിയമഭേദഗതി ബിൽ 2022 പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് ഇ ബി മണിപ്പുഴ സെക്ഷനിലെ ജനസഭ സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ കെ രവി വിഷയം അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രലേഖ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ടീച്ചർ, പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിനിൽ കുമാർ, സി ഐ ടി യു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം സജു കല്ലുങ്കൽ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ, ബ്രാഞ്ച് സെക്രട്ടറി പ്രദീപ് ആറ്റുകാട്ടിൽ എന്നിവർ സംസാരിച്ചു.