ഖത്തറിനും ഇക്വഡോറിനും നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ ആക്രമണത്തിൽ രണ്ടു കൂട്ടർക്കും ഒട്ടും വിട്ടുവീഴ്ചയുമില്ലായിരുന്നു. ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ രണ്ടു സംഘങ്ങളും കളി മെനഞ്ഞതോടെ വിരസമല്ലാത്ത മത്സരമാണ് അർ റയാനിലെ ഖലീഫ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കണ്ടത്. ആറാം മിനിറ്റിൽ നെതർലൻഡ് ഇക്വഡോറിന്റെ വലയിൽ പന്തെത്തിച്ചപ്പോൾ കരുതി, പ്രതിരോധ വാതിൽ മലർക്കെ തുറന്നിട്ടാണ് ഇക്വഡോർ എത്തുന്നതെന്ന്.
എന്നാൽ, ആദ്യം ഗോൾ വീണതോടെ പ്രത്യാക്രമണം കടുപ്പിക്കാനാണ് ഇക്വഡോർ തീരുമാനിച്ചു. ഇതിനുള്ള ഫലവും 49 ആം മിനിറ്റിൽ ലഭിച്ചു. ഇന്നർ വലൻസിയയുടെ കിടിലൻ കിക്ക് ഗോളിലെത്തിയതോടെ സമനില. പിന്നീട് പല തവണ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും കളി കാര്യമായി തന്നെ തുടർന്നു. 90 ആം മിനിറ്റിൽ പരിക്കേറ്റ് ഗ്രൗണ്ടിൽ വീണു കിടന്ന എന്നർ വലൻസിയയുടെ വീഴ്ച ആരാധകർക്കും ഞെട്ടലായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഒരു വിജയവും ഒരു സമനിലയുമായി നെതർലൻഡ്സിനും ഇക്വഡോറിനും നാലു പോയിന്റ് വീതമായി. മൂന്നു ഗോൾ വീതം അടിച്ച ഇരുടീമുകളും ഓരോ ഗോൾ മാത്രമാണ് വഴങ്ങിയത്. ഇതോടെ ഗ്രൂപ്പിലെ അവസാന കളികൾ നിർണ്ണായകമായി. ഗ്രൂപ്പിൽ അവസാന കളി വിജയിക്കുന്ന രണ്ടു ടീമുകൾക്ക് അടുത്ത റൗണ്ടിലേയ്ക്കു മുന്നേറാം.