കോട്ടയം: സംസ്ഥാന ലോട്ടറിയുടെ മറവിൽ സംസ്ഥാനത്ത് നിരോധിച്ച ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പിലൂടെയാണ് ഈരാറ്റുപേട്ടയിൽ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ പഞ്ചായത്തിൽ വഞ്ചാങ്കൽ വീട്ടിൽ നവാസ്(36) നെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മറ്റ് നിരവധി കേസുകളിൽ പ്രതായാണെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിൽ അനധികൃത ലോട്ടറി കച്ചവടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനസർക്കാർ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഓൺലൈൻ ചൂതാട്ടവും ഒറ്റനമ്പർ ലോട്ടറിയും നടത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്ലായിരുന്നു പരിശോധന, ജില്ലാ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.ഐ. അനുരാജ്.എച്ച്, ഗ്രേഡ് എസ് ഐ മാരായ സുരേഷ് കുമാർ, തോമസ് സേവ്യർ,എ.എസ്.ഐ വിനയരാജ്, സീനിയർസിവിൽപോലീസ്ഓഫീസർമാരായ ജിനു കെ.ആർ, സജിമോൻ ഭാസ്കരൻ, സിവിൽ പോലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവരും പങ്കെടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.