കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയുള്ള സ്വപ്ന സുരേഷിന്റെ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടുപോകരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. തിരുവനന്തപുരത്തേക്കു പോകാന്‍ ജാമ്യവ്യവസ്ഥ തടസമാണ്. ഇതിനാലാണു തിരുവനന്തപുരത്തു ജയില്‍ മോചിതയായ ഉടന്‍ സ്വപ്ന കൊച്ചിയിലേക്ക് എത്തിയത്. കൊച്ചി അതിര്‍ത്തി വിട്ടുപോകാന്‍ കഴിയാതെ അന്നുമുതല്‍ സ്വപ്ന എറണാകുളത്താണു താമസം.
Advertisements