വിഴിഞ്ഞം സമരം : സർക്കാരിനെ വിമർശിച്ച് കേരളാ കോൺഗ്രസ് എം ; സംഭവം നിര്‍ഭാഗ്യകരമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ കലാപം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന സമരക്കാരെ പിന്തുണച്ച്‌ കേരളാ കോണ്‍ഗ്രസ് എം.തുറമുഖം സമരത്തിന്റെ പേരില്‍ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തു. ഇത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ല. സര്‍ക്കാര്‍ കൈക്കൊണ്ട അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല എന്നു ജോസ് കെ മാണി പറഞ്ഞു.

Advertisements

എന്നാല്‍ സമരത്തിന്‍റെ മറവില്‍ വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് ശ്രമം നടക്കരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. സമരത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ അക്രമം അഴിച്ചു വിടുന്നതിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷന്‍ആക്രമണം നടത്തിയത്. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഢ ശ്രമങ്ങളാണ് വിഴിഞ്ഞത്തു നടക്കുന്നതെന്നും സിപിഎം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.