കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് നടപടികള്‍ തുടങ്ങുക. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ടെമ്പോ ട്രാവലറില്‍ എത്തിച്ചത് കൗതുക കാഴ്ചയായി. കൗണ്‍സിലര്‍ ടി.എന്‍ മനോജ് തെരഞ്ഞെടുപ്പിന് എത്തിയിട്ടില്ല. 52 അംഗ നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരുണ്ട്.
ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി റീബാ വര്‍ക്കി മത്സരിക്കും. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. സെപറ്റംബര്‍ 24 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ചിലരും കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം പ്രതിനിധിയുമായും എല്‍ഡിഫ് ആശയവിനിമയം നടത്തുന്നുണ്ട്. എന്നാല്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞ കോട്ടയം ഡിസിസി അധ്യക്ഷന്‍ ബിന്‍സി സെബാസ്റ്റ്യന് എല്ലാ വോട്ടുകളും ലഭിക്കുമെന്നും ചിലപ്പോള്‍ ചില വോട്ടുകള്‍ അധികമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. എല്‍ഡിഎഫ്- യുഡിഎഫ് അംഗസംഖ്യ തുല്യമായതിനാല്‍, അട്ടിമറി ഒന്നും ഉണ്ടായില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ നറുക്കെടുപ്പിലൂടെ ആയിരിക്കും അധ്യക്ഷയെ തീരുമാനിക്കുക