വൈക്കം : എം ജി സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വൈക്കത്ത് തെരഞ്ഞെടുപ്പ് നടന്ന കൊതവറ സെന്റ് സേവ്യേഴ്സ്
കോളേജിലും വൈക്കം ശ്രീമഹാദേവ കോളേജിലും മുഴുവൻ സീറ്റുകളിലും എസ് എഫ് ഐക്ക് സമ്പൂർണ വിജയം .വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ 14 ജനറൽ സീറ്റുകളിലും ശ്രീ മഹാദേവ കോളേജിലെ 12 ജനറൽ സീറ്റുകളിലും പൂർണമായും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയം നേടി .
കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ 33 ക്ലാസ് റിപ്രെസെന്റെറ്റീവ് സീറ്റുകളിലിൽ 27 ഉം നോമിനേഷൻ ദിനത്തിൽ തന്നെ എസ് എഫ് ഐ എതിരില്ലാതെ നേടിയിരുന്നു.മഹാദേവ കോളേജിലെ മുഴുവൻ സീറ്റുകളിലും എതിരില്ലാതെയാണ് എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചത്.മഹാദേവ കോളേജിലെ 12 ജനറൽ സീറ്റുകളിലും വനിതാ സ്ഥാനാർഥികളെ നിർത്തിയതിലൂടെ കോളേജിന്റെ ചരിത്രം മാറ്റി കുറിച്ചിരിക്കുകയാണ് എസ് എഫ് ഐ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ യൂണിയൻ ഭാരവാഹികൾ;
അനൻ പി കുമാർ(ചെയർപേഴ്സൺ)
ലക്ഷ്മി കമൽ
(വൈസ് ചെയപേഴ്സൺ)
പി പി ശ്രീജിത്ത് (ജനറൽ സെക്രട്ടറി)
റിതു നവരാജ്(ആർട്സ് ക്ലബ് സെക്രട്ടറി)
വിഷ്ണു ഷാജി(മാഗസീൻ എഡിറ്റർ)
ബിൻസ് ജോമോൻ, അരവിന്ദ് കെ സാബു(യു യു സി )
ശ്രീ മഹാദേവ കോളേജ് ഭാരവാഹികൾ ;
ബി ആര്യലക്ഷ്മി (ചെയർപേഴ്സൺ)
ഗൗരി നന്ദന
(വൈസ് ചെയർപേഴ്സൺ)
സൂര്യനന്ദ (ജനറൽ സെക്രട്ടറി)
അലീന(ആർട്സ് ക്ലബ് സെക്രട്ടറി)
നന്ദന വിനോദ് (മാഗസീൻ എഡിറ്റർ
അക്ഷര( യു യു സി )