ആയുഷ്മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ. ആയുഷ്മാൻ ഖുറാന ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആൻ ആക്ഷൻ ഹീറോ’യ്ക്ക് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 132 മിനുട്ടുള്ള ചിത്രം ‘ആൻ ആക്ഷൻ ഹീറോ’ ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക.
#Xclusiv… 'AN ACTION HERO' RUN TIME… #AnActionHero certified 'UA' by #CBFC on 30 Nov 2022. Duration: 132.00 min:sec [2 hours, 12 min, 00 sec]. #India
— taran adarsh (@taran_adarsh) November 30, 2022
⭐ Theatrical release date: 2 Dec 2022. pic.twitter.com/K6mTQ6BVja
‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിർ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോൾ സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിനുമാണ്. ആയുഷ്മാൻ ഖുറാന നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘ഡോക്ടർ ജി’ ആണ്. ക്യാമ്പസ് മെഡിക്കൽ കോമഡി ചിത്രമായിട്ടാണ് ‘ഡോക്ടർ ജി’ എത്തിയത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹിറ്റാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. 124 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഈഷിത് നരേയ്ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. പ്രേരണ സൈഗാൾ ചിത്രസംയോജനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിർവഹിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ‘ഉദയ് ഗുപ്ത’ ആയിട്ടാണ് ആയുഷ്മാൻ ഖുറാന അഭിനയിച്ചത്. ‘ഡോ. ഫാത്തിമ’ എന്ന നായിക കഥാപാത്രമായി രാകുൽ പ്രീത് സിംഗും ചിത്രത്തിലുണ്ട്. 124 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഭോപാലായിരുന്നു ‘ഡോക്ടർ ജി’യുടെ പ്രധാന ലൊക്കേഷൻ. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാൽ വാഘ്, അനുഭൂതി കശ്യപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.