അർജന്റീനയ്ക്ക് എതിരാളികൾ ആസ്‌ട്രേലിയ; ഫ്രാൻസിനെ നേരിടാൻ പോളണ്ട്; ലോകകപ്പ് റൗണ്ട് ഓഫ് 16 ലെ കളികൾ ഇങ്ങനെ; ഖത്തറിൽ നിന്നും ലിജോ ജേക്കബ് വിലയിരുത്തുന്നു

ലിജോ ജേക്കബ്

നിർണ്ണായക മത്സരത്തിൽ ഉജ്വല വിജയം നേടിയ അർജന്റീനയും, അവസാന മത്സരത്തിൽ അടിതെറ്റിയ ഫ്രാൻസും മിന്നും വിജയവുമായി രണ്ടാം റൗണ്ടിലേയ്ക്കു കുതിച്ചെത്തിയ ബ്രസീലും അയൽക്കാരെ തകർത്തു പറഞ്ഞു വിട്ട ഇംഗ്ലണ്ടും രണ്ടാം റൗണ്ടിനായി തയ്യാറെടുത്തു കഴിഞ്ഞു. അർജന്റീന കൂടി എത്തിയതോടെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരക്രമമായി.
ഡിസംബർ മൂന്ന് ശനിയാഴ്ച നടക്കുന്ന ആദ്യ റൗണ്ട് ഓഫ് 16 മത്സരത്തിൽ നെതർലൻഡ് – യുഎസ്എയെ നേരിടും. അന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്ക് ആസ്‌ട്രേലിയയാണ് എതിരാളികൾ. ഡിസംബർ നാലിന് ഫ്രാൻസിനെ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് നേരിടും. അന്ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിന് സെനഗലാണ് എതിരാളികൾ.
ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള ടീമുകളുടെ മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ രണ്ടാം റൗണ്ടിന്റെ പൂർണ ചിത്രം ഉണ്ടാകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.