ഖത്തറിന്റെ വിരുന്നെത്തിയ ലോകമാമാങ്കത്തിൽ ഏഷ്യൻ തേരോട്ടം..! റൗണ്ട് ഓഫ് 16 നിലേയ്ക്കുള്ള നിർണ്ണായ മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗല്ലിനെ അട്ടിമറിച്ച് കൊറിയയുടെ കുതിച്ചു ചാട്ടം. അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടിന് സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സംഘത്തെയാണ് കൊറിയൻ പോരാളികൾ മലർത്തിയടിച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു കൊറിയൻ സംഘം കടന്നാക്രമണം നടത്തിയത്. കൊറിയ പോർച്ചുഗല്ലിനെ വീഴ്ത്തിയതോടെ ഉറുഗ്വേയും ഖാനയും ടൂർണമെന്റിൽ നിന്ന് പുറത്തായി.
ഇതോടെ ഫ്രാൻസിനും, സ്‌പെയിനും പിന്നാലെ ലോകകപ്പിലെ വൻ അട്ടിമറിയാണ് ഖത്തറിൽ കണ്ടത്. ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയമല്ലാതെ നിലനിൽപ്പില്ലെന്നു തിരിച്ചറിഞ്ഞാണ് ഖത്തർ ദോഹയിലെ എഡ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിലേയ്ക്കു പോർച്ചുഗല്ലിനെ നേരിടാൻ കൊറിയ ഇറങ്ങിയത്. മരണം മാത്രം മുന്നിൽ കണ്ടിറങ്ങിയ കൊറിയ മനസറിഞ്ഞ് തന്നെയാണ് പോരാടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർട്ടയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഇതോടെ പിന്നീട് കണ്ടത് കൊറിയയുടെ രണ്ടാം കൽപ്പിച്ചുള്ള ആക്രമണമായിരുന്നു. 22 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വന്നതേയുള്ളു ഒരു ഗോൾ വീഴാൻ. പാഞ്ഞെത്തിയ കൊറിയൻ സംഘത്തിന്റെ കൂട്ട ആക്രമണത്തിനൊടുവിൽ യോക്ക് വോൺ പോസ്റ്റിലേയ്ക്കു പന്ത് തട്ടിയിട്ടു. ഗോൾ…! ഗാലറികൾ ആർത്തലച്ച് ആഘോഷമാക്കി. എന്നാൽ, സമനില കൊണ്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞ കൊറിയൻ സംഘം വീണ്ടും ആക്രമണം കടുപ്പിച്ചു. നിരന്തരമായി പറന്നെത്തിയ കൊറിയൻ ആക്രമണത്തിൽ പോർച്ചുഗല്ലിന് അടിതെറ്റിയത് 90 ആം മിനറ്റിന്റെ ഇൻജ്വറി ടൈമിലായിരുന്നു. ഹെയ് വാങ് ഹെച്ചേൻ നേടിയ കിടിലം ഗോളിന് ഓഫ് സൈഡിന്റെ മണമുണ്ടായിരുന്നെങ്കിലും കളി കൊറിയയുടെ കയ്യിലായി.
തങ്ങൾ ജയിക്കുകയും, കൊറിയ തോൽക്കുകയും ചെയ്യണമെന്ന സ്ഥിതിയാണ് അവസാന മത്സരത്തിനായി ഉറുഗ്വേ ഇറങ്ങിയത്. പൊരിഞ്ഞ പോരാട്ടം തന്നെ ഉറുഗ്വേ ഖാനയ്‌ക്കെതിരെ പുറത്തെടുക്കുകയും ചെയ്തു. 26 , 32 മിനിറ്റുകളിൽ അരീക്കാസ്റ്റ നേടിയ രണ്ടു ഗോളുകൾക്ക് ഉറുഗ്വേ വിജയം ഉറപ്പിച്ചു. എന്നാൽ, അവസാന നിമിഷം കൊറിയ ഒരു ഗോൾ നേടിയ പോർച്ചുഗല്ലിനെ മലർത്തി അടിച്ചതോടെ കളി മാറി. മൂന്നാം ഗോൾ കൂടി നേടാൻ അവസാന നിമിഷം വരെ ഉറുഗ്വേ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. അന്ന് ഒരു ക്വാർട്ടറിൽ കൈകൊണ്ട് കളിച്ച് പുറത്താക്കിയ ഖാനയ്‌ക്കൊപ്പം ഇന്ന് ആദ്യ റൗണ്ടിൽ തന്നെ ഉറുഗ്വേ പുറത്ത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഉറുഗ്വേ ഖാനയെ തോൽപ്പിച്ചത്.