ബിൻസിക്കിത് ഭാഗ്യകാലം ; ആദ്യം ടോസ് തുണച്ച ബിൻസിക്ക് രണ്ടാമതും ഭാഗ്യം കനിഞ്ഞു ; തെരഞ്ഞെടുപ്പ് രംഗത്തെ ഭാഗ്യതാരമായി ബിൻസി സെബാസ്റ്റ്യൻ

കോട്ടയം : കോട്ടയം നഗരസഭ ചെയർപേഴ്സണായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബിൻസി സെബാസ്റ്റ്യന് തുണയായത് ഭാഗ്യത്തിന്റെ നാളുകൾ. ആദ്യ തെരഞ്ഞെടുപ്പിൽ ടോസിന്റെ ഭാഗ്യമാണ് വിജയത്തിന് കാരണമായതെങ്കിൽ ഇത്തവണ എതിർ പക്ഷത്തെ വോട്ടർ രോഗബാധിതനായി എത്താതെ ഇരുന്നതാണ് ബിൻസിയെ തുണച്ചത്. തെരഞ്ഞെടുപ്പിന്റെ ചൂടിലും ബിൻസിയുടെ ഭാഗ്യ കഥ മുൻസിപ്പാലിറ്റി ഹാളിൽ ചിരിയുണർത്തി. ബിൻസി ഒരു ലോട്ടറി എടുത്താൽ അടിക്കും എന്ന കമന്റുകളാൽ മുഖരിതമായി തെരഞ്ഞെടുപ്പ് ഹാൾ.

Advertisements

ബിൻസി ചെയർപേഴ്സൺ കസേരയിലേക്ക് നടന്നടുക്കുന്നത് ഇങ്ങനെ
ആദ്യം കൊൺഗ്രെസ്സ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നു.സ്വാതന്ത്രയായി മത്സരിച്ചിട്ടും ആദ്യ അങ്കത്തിൽ തന്നെ വിജയം. ബിൻസിയുടെ ഭരണത്തിന് ബിൻസിയുടെ പിന്തുണ ആവശ്യമായി വന്ന യുഡിഎഫ് ബിൻസിയെ ചെയർപേഴ്സൺ സ്ഥാനാർഥിയാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫിനും യുഡിഎഫിനും 22 എന്ന തുല്യ വോട്ട് നിയൽനിക്കുമ്പോഴും ടോസിന്റെ പിന്തുണയോടെ എൽഡിഎഫിന്റെ ഷീജാ അനിലിനെ പരാജയപ്പെടുത്തി ചെയർപേർസൺ ആകുന്നു. പിന്നീട് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ബിൻസി രണ്ടാം അങ്കത്തിലും ഭാഗ്യത്തിന്റെ അകമ്പടിയിൽ വിജയിച്ചു കയറുകയായിരുന്നു. രോഗ ബാധിതനായി ചികിത്സയിലായിരുന്ന എൽഡിഎഫിന്റെ റ്റി എൻ മനോജ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതാണ് ഇക്കുറി ബിൻസിക്ക് നേട്ടമായത്. അവിശ്വാസ പ്രമേയം എന്ന പരീക്ഷണം ഒഴിച്ചു നിർത്തിയാൽ ബിൻസി സെബാസ്റ്റ്യൻ എന്ന പാർലമെന്ററി രംഗത്തെ പുതിയ മുഖത്തിന് തെരഞ്ഞെടുപ്പ് കാലം ഭാഗ്യത്തിന്റെ സുവർണ്ണ കാലമാണ് സമ്മാനിക്കുന്നത്.

Hot Topics

Related Articles