കുമരകം : കർഷകർക്ക് യൂറിയയും മറ്റു രാസവളങ്ങളും ലഭിക്കാത്തതിലും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം കൃഷിഭവൻ മുൻപിൽ ധർണ നടത്തി.
Advertisements
ധർണാ സമരം കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അനിൽ മലരിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ് , അഡ്വക്കേറ്റ് പികെ മനോഹരൻ , ദിവ്യ ദാമോദരൻ, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചാന്നാനിക്കാട് , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി സുന്ദരൻ, ബെന്നി , വർഗീസ് വടക്കത്ത് , ശശികുമാർ എന്നിവർ സംസാരിച്ചു.