ഗതാഗത കുരുക്ക് : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വഴിയോര കച്ചവടക്കാർ ഒഴിയണമെന്ന് പഞ്ചായത്ത്

കോട്ടയം : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വഴിയോരകച്ചവടം മൂലം
ഇല്ലിക്കൽ പാലം മുതൽ ഇല്ലിക്കൽ കവല വരെയുള്ള ഭാഗത്ത് അതിരൂക്ഷമായ
ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി പരാതി. തിരക്കേറിയ വഴിയോരത്ത് അനധികൃത മത്സ്യക്കച്ചവടം ഗുരുതരമായ മാലിന്യ പ്രശ്നങ്ങളും അപകടങ്ങളും
സൃഷ്ടിക്കുന്നതായാണ് പരാതി. ഈ സാഹചര്യത്തിൽ ഇല്ലിക്കൽ പാലം മുതൽ ഇല്ലിക്കൽ വരെയുള്ള പ്രദേശത്തെ അനധികൃത കടകൾ പൊതുമരാമത്ത്,
പോലീസ് അധികാരികളുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിന്
ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്ഠമായി തീരുമാനിച്ചിട്ടുള്ള
വിവരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisements

Hot Topics

Related Articles