സ്പോർട്സ് ഡെസ്ക്ക് : കളിക്കിടയിലെ മെസിയുടെ നടത്തത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി പെപ് ഗാര്‍ഡിയോള . ഫുട്ബോള്‍ കളിയുടെ 90 മിനിറ്റിനിടെ ഓരോ താരവും ശരാശരി പത്തു കിലോമീറ്ററോളം ഓടാറുണ്ട് എന്നാണ് കണക്ക്. ഒരു പന്തിന് പിന്നാലെ കളിക്കളത്തിലെ 20 താരങ്ങളും ഓടുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തനായി ഒരാളുണ്ട്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. കളിക്കളത്തില്‍ മെസിക്ക് ഓട്ടത്തെക്കാള്‍ കൂടുതല്‍ നടത്തമാണുള്ളത്. അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് പ്രശസ്ത ഫുട്ബോള്‍ പരിശീലകനായ പെപ് ഗാര്‍ഡിയോള.
കളിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മെസിക്ക് അറിയാമെന്നാണ് പെപ് ഗാര്‍ഡിയോള പറയുന്നത്. കളിക്കളത്തിലൂടെ നടന്ന് ആക്രമിക്കാനുള്ള അവസരങ്ങള്‍ തേടുകയാണ് മെസിയെന്നും അദ്ദേഹം പറയുന്നു. മെസി കളിക്കളത്തില്‍ കൂടുതല്‍ സമയം നടക്കുന്നില്ലെങ്കില്‍ ആരാധകര്‍ ആശങ്കപ്പെടണം എന്നാണ് പെപ് ഗാര്‍ഡിയോള പറയുന്നത്.അവന് മൈതാനത്ത് നടക്കുന്നതാണ് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവന് ഒരിക്കലും മത്സരത്തിന് പുറത്താകുന്നില്ല. എപ്പോഴും മത്സരത്തില്‍ മുഴുകിയിരിക്കുകയാണ്. തന്റെ തല ഇടതും വലതും മാറി മാറി അവന് ചലിപ്പിക്കുകയാണ്.എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവന് അറിയാം. അവന് മൈതാനത്ത് എപ്പോഴും ഓടിക്കൊണ്ടിരിക്കാറില്ല. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവനറിയാം. പ്രതിരോധ നിരയുടെ ദൗര്‍ബല്യം വേഗത്തില്‍ കണ്ടുപിടിക്കാന്‍ അവന് ശേഷിയുണ്ട്.
ആദ്യ മിനുട്ടിനുള്ളില്‍ത്തന്നെ ഒരു മാപ്പ് അവന് തന്റെ മനസില്‍ സൃഷ്ടിച്ചിട്ടുണ്ടാകും. എവിടെയാണ് വിടവുള്ളതെന്ന് അവന്റെ തലച്ചോറില്‍ സേവ് ചെയ്യപ്പെട്ട് വെച്ചിട്ടുണ്ടാവും. കളത്തിലൂടെ നടന്നുകൊണ്ടിരുന്നാല്‍ കൂടുതല്‍ ആക്രമിക്കാന്‍ അവസരം ലഭിക്കുമെന്ന് അവനറിയാം. മെസിയെ അധികം നടക്കാത്ത നിലയില്‍ കണ്ടാല്‍ അവന് എന്തോ പ്രശ്നമുണ്ടെന്ന് വേണം കരുതാന്‍”- ഗാര്‍ഡിയോള പറഞ്ഞു.