ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണം ; എസ്എഫ്ഐ എം ജി വൈസ് ചാൻസിലർക്ക് നിവേദനം നൽകി

കോട്ടയം : ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണമെന്ന് അഭ്യർഥിച്ച് എസ്.എഫ്.ഐ വൈസ് ചാൻസിലർ ഡോ: സാബു തോമസിനെ നിവേദനം നൽകി. എസ്എഫ്ഐ രാജ്യത്താകമാനം നടത്തുന്ന പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെട്ട്, സാർവ്വത്രികവും, സൗജന്യവും മത നിരപേക്ഷ, ശാസ്ത്രീയ – പുരോഗമന വിദ്യാഭ്യാസനയം യഥാർഥ്യമാക്കുന്നതിന് വേണ്ടിയുള്ള സമരത്തിൻ്റെ ഭാഗമാകണമെന്ന് എസ്.എഫ്.ഐ സർവ്വകലാശാല വൈസ് ചാൻസിലർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ദീപക് എം എസ് , പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് , സർവകലാശാല യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസ് , അബ്ബാസ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

Advertisements

Hot Topics

Related Articles