തിരുവനന്തപുരം: സൂര്യാസ്തമനതത്ിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ റദ്ദാക്കി. ഇതോടെ സന്ധ്യയ്ക്ക് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താനാവും. കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം പരിശോധനക്കായി സ്വീകരിച്ചിരുന്നുള്ളൂ. പലപ്പോഴും പല സാഹചര്യങ്ങളിലും പകല്‍ വെളിച്ചം പരിശോധനക്ക് അനിവാര്യമാണ്. പകല്‍ വെളിച്ചത്തിലെ നിറ വ്യത്യാസം കണക്കിലാക്കിയാണ് മുറിവുകളുടെയും മറ്റും പ്രായം കണക്കാക്കുന്നത്. പരിക്കുകളുടെ പ്രായം മനസ്സിലാക്കുന്നത് പല കൊലപാതക കേസുകളിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
എന്നാല്‍ തീരുമാനം മികച്ചതാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ സന്ധ്യക്കും മറ്റും ഉണ്ടാകുന്ന അപകട മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കാനാവും.