കോട്ടയം വൈക്കത്ത് കർഷകരെ കൊള്ളയടിക്കാൻ പാഡി ഓഫിസർമാർ മില്ലുടമകൾക്കൊപ്പം; കർഷകരുടെ പേരിൽ മില്ലുടമകൾ ചാക്കിലാക്കുന്നത് ക്വിന്റലിന് 12 കിലോ നെല്ല്

കോട്ടയം: വൈക്കത്ത് കർഷകരെ കൊള്ളയടിക്കാൻ പാഡി ഓഫിസർമാർ. വൈക്കത്തെ മില്ലുടമകൾക്കൊപ്പം ചേർന്നാണ് കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കഴിഞ്ഞ 12 ദിവസം കഴിഞ്ഞിട്ടും വൈക്കം വെച്ചൂർ കോട്ടങ്കരി പൊന്നച്ചൻചാൽ പാടശേഖരത്തിലെ നെല്ലാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ പാഡി ഓഫിസറും , മില്ലുടമകളും തയ്യാറാകാത്തത്.

Advertisements

വെച്ചൂർ കോട്ടങ്കരി പൊന്നച്ചൻചാൽ പാടശേഖരത്തിൽ 75 ഏക്കറോളം സ്ഥലത്തായി 54 കർഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. പന്ത്രണ്ട് ദിവസം മുൻപാണ് ഈ കർഷകർ കൊയ്ത്ത് നടത്തിയത്. നെല്ല് കൂട്ടിയിട്ട ശേഷം കർഷകർ പാഡി ഓഫിസറെ അടക്കം വിവരം അറിയിച്ചു. എന്നാൽ, പാഡി ഓഫിസർ അടക്കമുള്ളവർ നെല്ല് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നു കർഷകർ ദുരിതത്തിലായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 ദിവസം മുൻപ് പാടത്ത് കൊയ്തിട്ട നെല്ല് ഇപ്പോഴും ഇവിടെ തന്നെ കിടക്കുകയാണ്. സാധാരണ ഗതിയിൽ ഒരു ക്വിന്റൽ നെല്ലിന് നാലു കിലോയാണ് താരയായി നെല്ലിൽ കുറവ് വരുത്തുന്നത്. എന്നാൽ, 12 കിലോ വരെ കുറവ് വരുത്തണമെന്നാണ് കർഷകരോട് മിൽ ഉടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കർഷകർക്ക് വൻ നഷ്ടമാണ് ഇത് മൂലം ഉണ്ടാകുന്നത്. എന്നാൽ, കർഷകരെ സഹായിക്കേണ്ട പാഡി ഓഫിസറാകട്ടെ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കർഷകരും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles