ഉച്ചയൂണ് ഗംഭീരമാക്കാൻ അടിപൊളി കൂന്തൾ റോസ്റ്റ് ആയാലോ?

ഭക്ഷണ പ്രിയരല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ കാണുകയുള്ളു. ചിലർക്ക് ഭക്ഷണം കഴിക്കുന്നത് മാത്രമാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്കാകട്ടെ ഭക്ഷണം ഉണ്ടാക്കുന്നതിനോടും അവ വിളമ്പി നല്കുന്നതിനോടുമൊക്കെയാണ് പ്രിയം.

Advertisements

ദിവസവും വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരും ഉണ്ടായിരിക്കും, അത്തരക്കാർക്കായി വളരെ വ്യത്യസ്തമായ എന്നാൽ രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പറയാൻ പോകുന്നത്. എങ്ങനെയാണ് കൂന്തൾ റോസ്റ്റ് തയ്യാറാക്കാമെന്ന് നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂന്തൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വട്ടത്തിൽ മുറിച്ച് വരട്ടിയെടുക്കാൻ തയ്യാറാക്കി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സബോള, ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത്‌ വഴറ്റി എടുക്കുക.

ഇനി പച്ചമണം മാറി വന്നാൽ മല്ലിപ്പൊടിയും മുളക് പൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും പെരുംജീരക പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. നന്നായി മൂത്തു വന്നാൽ ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേർക്കാം

തുടർന്ന് കൂന്തൾ ചേർത്ത്‌ മസാലയുമായി നന്നായി യോജിപ്പിച്ചെടുക്കുക. വേവിക്കാൻ വേറെ വെള്ളം ചേർക്കണമെന്നില്ല. എരിവ് കൂടുതൽ വേണമെങ്കിൽ അല്പം കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. ഗരംമസാല ആവശ്യമെങ്കിൽ അല്പം കൂടി ചേർത്ത് കൊടുക്കാം. കൂന്തളിൽ നിന്ന് ആവശ്യത്തിന് വെള്ളം ഇറങ്ങി വന്നാൽ മൂടി തുറന്ന് വച്ച് ചെറു തീയിൽ ഒരു 15 മിനുട്ടോളം വരട്ടിയെടുക്കുക. കൂന്തൾ റോസ്റ്റ് തയ്യാർ..

Hot Topics

Related Articles