കടല്‍ക്ഷോഭത്തില്‍പ്പെട്ട് നിയന്ത്രണം വിട്ട ഉരു കരക്കടിഞ്ഞു

തിരൂര്‍: കടല്‍ക്ഷോഭത്തില്‍പ്പെട്ട് നിയന്ത്രണം വിട്ട ഉരു കരക്കടിഞ്ഞു. പുറത്തൂര്‍ പടിഞ്ഞാറെക്കര അമ്പലപ്പടി ഭാഗത്ത് കരയില്‍ നിന്നും നൂറ് മീറ്ററോളം ദൂരെയാണ് ഉരു മണല്‍തിട്ടയില്‍പ്പെട്ട് കരക്കടിഞ്ഞത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഉരു കടലില്‍ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അമ്പലപ്പടി ഭാഗത്ത് മണല്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

Advertisements

വേലിയേറ്റവും കടല്‍ ക്ഷോഭവുമുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ബോട്ട് ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉരുവില്‍ 3ലേറെ പേരുണ്ടെന്ന് ‘സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ് അടക്കം ധരിച്ചാണ് ഉരുവില്‍ ആള്‍ക്കാര്‍ നില്‍ക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ പൊന്നാനിയില്‍ നിന്നും ഫിഷറീസിന്റെ ബോട്ട് പുറപ്പെട്ടു. തിരൂര്‍ പോലീസും സ്ഥലത്തെത്തി.

Hot Topics

Related Articles