ബിപി ആണോ ? നിയന്ത്രിക്കാൻ ഇനി മരുന്ന് വേണ്ട

ഇന്നത്തെ ജീവിതശൈലിയിൽ എല്ലാവർക്കും ഉള്ള ഒന്നാണ് ബിപി. ജീവിത ശൈലിയുടെ സമ്മാനമാണ് എന്നും വേണമെങ്കിൽ പറയാം. പല വിധത്തിലുള്ള പ്രതിസന്ധികളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നത്.

Advertisements

ഇനി പല ശീലങ്ങളിലൂടെയും നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം കണ്ടെത്താവുന്നതാണ്. ചില ശീലങ്ങള്‍ മാറുന്നതിനനുസരിച്ച്‌ നമുക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു. രക്തസമ്മര്‍ദ്ദത്തെ ഇനി മരുന്ന് കഴിക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനാദ്യം കൃത്യമായ ഉറക്കമാണ് വേണ്ടത്. പലപ്പോഴും പലരുടേയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് ഉറക്കമില്ലായ്മയാണ്. ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. കൃത്യമായ ഉറക്കം ലഭിക്കുന്നത് പല ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടും. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ വെള്ളം ശേഖരിച്ച്‌ വയ്ക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ആഴ്ചയില്‍ സ്ഥിരമായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കും. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

സ്ഥിരമായി യോഗയും ധ്യാനവും ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പച്ചക്കറികളും പഴങ്ങളും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ പാലും പാലുല്‍പ്പന്നങ്ങളും അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കൃത്യമായ ജീവിത രീതിയിലൂടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച്‌ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കാം. ശരീരത്തിന്റെ അമിതഭാരം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

Hot Topics

Related Articles