തുടർച്ചയായ അഞ്ചാം വിജയം; കേരള മൂന്നു ഗോൾ വിജയവുമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം; ബംഗളൂരുവിനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലിലേയ്ക്ക്

കൊച്ചി: നിറഞ്ഞു കവിഞ്ഞ കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി മൂന്നു ഗോൾ വിജയവുമായി കേരല ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്. രണ്ടിനെതിരെ മൂന്നു ഗോളിന് ബംഗളൂരു എഫ്‌സിയെ വീഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ സുനിൽ ഛേത്രിയെ വീഴ്ത്തിയതിനു ലഭിച്ച പെനാലിറ്റി ഗോളിലൂടെ ബംഗളൂരു ലീഡ് ചെയ്യുകയായിരുന്നു.

Advertisements

തുടർന്നു, രണ്ടാം പകുതിയിൽ മാർക്കോ ലെസ്‌നോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. 25 ആം മിനിറ്റിലാണ് ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. 70 ആം മിനിറ്റിൽ ജിയാനോനാണ് ബ്ലാസ്‌റ്റേഴ്‌സിനായി പട്ടിക തികച്ചത്. 81 ആം മിനിറ്റിൽ ജാവിയാണ് ബംഗളൂരുവിനായി ഗോൾ മടക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ തുടർച്ചയായ അഞ്ചാം വിജയത്തോടെ പതിനഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിൽ നാലാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. ഇതോടെ തുടർച്ചയായ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒൻപത് കളികളിൽ നിന്നും ആറു വിജയവും മൂന്നു തോൽവിയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് 18 പോയിന്റുമായാണ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.