ദോഹ : ഖത്തർ ലോകകപ്പിന്റെ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ലയണൽ മെസിയുടെ അർജന്റീനയും ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് കളത്തിലിറങ്ങും.
ലുസെയിൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 12.30നാണ് സെമിഫൈനൽ പോരാട്ടത്തിന് തുടക്കകുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ യഥാക്രമം ഹോളണ്ടിനെയും ബ്രസീലിനെയും മലർത്തിയടിച്ചാണ് അർജന്റീനയും ക്രൊയേഷ്യയും അവസാന നാലിൽ ഇടം നേടിയത്. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് മൊറോക്കെയെ നേരിടും.
സെമിയിൽ അർജന്റീന ക്രൊയേഷ്യ മത്സരമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലയണൽ മെസിയെന്ന ഇതിഹാസ താരം നയിക്കുന്ന അർജന്റീന ലോകകപ്പ് കീരീടം ഉയർത്തുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്. സെമിഫൈനൽ വരെ മികച്ച പോരാട്ടം കാഴ്ചവച്ച ക്രൊയേഷ്യയെ മറികടക്കാൻ അർജന്റീനയ്ക്ക് സകലതന്ത്രങ്ങളും പയറ്റേണ്ടി വരും.പ്രത്യേകിച്ച് ബ്രസീലിനെ തകർത്ത ക്രൊയേഷ്യയുടെ കളിമികവ് പരിഗണിക്കുമ്പോൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൊയേഷ്യയെ സംബന്ധിച്ച് മെസിയെ എങ്ങനെ തളയ്ക്കും എന്നതിനനുസരിച്ചായിരിക്കും അവരുടെ ഫൈനൽ പ്രവേശനം. എന്നാൽ മെസിയെ പൂട്ടാൻ പ്രത്യേക പദ്ധതികളില്ലെന്ന് ക്രൊയേഷ്യൻ സട്രൈക്കർ ബ്രൂണോ പെറ്റ്കോവിച്ച് വ്യക്തമാക്കി. മെസിയെ പൂട്ടാൻ ഞങ്ങൾക്ക് പ്രത്യേക പദ്ധതികളില്ല. ഒരു താരത്തെ പൂട്ടുകയെന്നത് ഞങ്ങളുടെ രീതിയല്ല. ടീമിനെ ഒന്നാകെ തടഞ്ഞു നിറുത്തുക എന്നതിലാണ് ശ്രദ്ധ . അർജന്റീന ടീമിനെ ഒന്നാകെ പിടിച്ചുകെട്ടാനുള്ള പദ്ധതിയാണുള്ളത്. മെസി മാത്രമല്ല അർജന്റീനയിലുള്ളത്. ഒന്നിലധികം സൂപ്പർതാരങ്ങൾ അവർക്കൊപ്പമുണ്ട്,. എങ്കിലും അവരെ ഒന്നാകെ തടുത്തുനിറുത്തുമെന്ന് പെറ്റ്കോവിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്വാർട്ടറിൽ മെസിയെയടക്കംം പൂട്ടുമെന്ന് പറഞ്ഞിറങ്ങിയ ഹോളണ്ടിനെ തോൽപ്പിച്ചപ്പോൾ മെസി വൈകാരികമായി പ്രതികരിച്ചിരുന്നു. ആക്രമണോത്സുകത കാട്ടുന്ന മെസിയെ പൂട്ടുന്നത് ക്രൊയേഷ്യക്ക് വെല്ലുവിളിയാകും,
എന്നാൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽരണ്ട് സൂപ്പർതാരങ്ങളുടെ അഭാവം അർജന്റീനയ്ക്ക് വെല്ലുവിളിയാകും. വിംഗ് ബാക്കുകളായ മാർകസ് അക്യൂനയ്ക്കും ഗോൺസാലോ മോണ്ടിയേലിനും സെമിയിൽ കളിക്കാൻ കഴിയാതെ വന്നത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയാണ്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും മഞ്ഞക്കാർഡ് കണ്ടതാണ് ഇരുവർക്കും പാരയായത്.
ഗോൾ വഴങ്ങിയാലും പതറാതെ തിരിച്ചടിക്കാനുള്ള കരുത്തും ആത്മവീര്യവുമണ് ക്രൊയേഷ്യയുടെ കൈമുതൽ. പഴുതടച്ച പ്രതിരോധവും അതിവേഗമുള്ള കൗണ്ടർ അറ്റാക്കുകളുമാണ് അവരുടെ മുഖമുദ്ര. ക്രോസ് ബാറിന് പ്രീക്വാർട്ടറിലും ക്വാർട്ടറിലും രാജ്യത്തിന്റെ രക്ഷകനായി അവതരിച്ച ലിവാകോവിച്ച് അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയെന്നത് അവരുടെ കോച്ച് ഡീലിച്ചിന്റെ ഒരു സ്ട്രാറ്റജി തന്നെയാണ്.കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ കീഴടക്കാനായതും മൊഡ്രിച്ചിനും സംഘത്തിനും പ്രതീക്ഷ നൽകുന്ന ഘടകമാണ്.