യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി രാജിവച്ചു ; സിപിഎമ്മിൽ
ചേർന്ന് പ്രവർത്തിക്കുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്

മലപ്പുറം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി രാജിവച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചത് രാഷ്ട്രീയത്തെയും മതനിരപേക്ഷതയെ ഗൗരവത്തോടെ സമീപിക്കുന്ന സിപിഎമ്മിനെ പിന്തുണച്ച്‌ പ്രവര്‍ത്തിക്കുമെന്നും കുറിപ്പിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമായിരുന്നു. വെളിയങ്കോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പൊന്നാനി എം ഇ എസ് കോളേജിലെ പ്രൊഫസറുമാണ്.

Advertisements

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രവര്‍ത്തകരെയും മുന്നണിയെയും ഒറ്റുക്കൊടുക്കുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഫെയ്സ്ബുക്കില്‍ കുറിച്ചു.‘ മനസാക്ഷിക്ക് ഒരു നിലക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയാനുഭവങ്ങളുടെ ആവര്‍ത്തനവുംമതനിരപേക്ഷത ഈ കാലഘട്ടത്തില്‍ നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തക്ക അടിസ്ഥാനപരമായ സംഘടനാ സ്വഭാവം കോണ്‍ഗ്രസിനില്ല എന്ന പരമമായ ബോധ്യത്തിനാലും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നു. അത് ഉറച്ച തീരുമാനമാണെന്ന് പല ഘട്ടങ്ങളിലായി ആവര്‍ത്തിച്ചതുമാണ്.’ റിയാസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.