പാലാ: ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ വയോധികൻ ഒരുമാസത്തിനു ശേഷം മരിച്ചു. ഉഴവൂർ ചേറ്റുകുളം സ്വദേശിയായ രാമൻകുട്ടിയാണ് പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ നാലിനായിരുന്നു കേസിനാസപ്ദമായ സംഭവം. ഉഴവൂർ ചേറ്റുകുളത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷമാണ് ഇദ്ദേഹം കിണറ്റിൽ ചാടിയത്. തുടർന്നു, പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിണറ്റിൽ ചാടിയതിനെ തുടർന്നു പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു റിമാൻഡിലായിരുന്ന ഇദേഹം. വാർധക്യ സഹജമായ അസുഖങ്ങൾ ആണ് മരണ കാരണം.
ഭാര്യയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നു, മക്കൾ കാണാനിടയാകുകയും തുടർന്ന് അമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.