തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പലചരക്ക് കടയില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഷാഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ബര്‍ ട്രേഡേഴ്‌സിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു.
ഫയര്‍ഫോഴ്‌സും പോലീസും വ്യാപാരികളും ചേര്‍ന്ന് കൃത്യസമയത്ത് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തമൊഴിവാക്കാനായി. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 12.45 ഓടെയാണ് സംഭവമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പയ്യന്നൂരില്‍ നിന്നും 1 വണ്ടി യൂണിറ്റും കണ്ണൂര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും 2 വീതം യൂണിറ്റും എത്തിയാണ് തീയണച്ചത്. കടകളിലെ മൊത്തം സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സിന്റെ 5 യൂണിറ്റ് വാഹനങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 2 യൂണിറ്റും കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി രഞ്ജിത്ത്, സ്റ്റേഷന്‍ ഓഫീസര്‍ ടിപി. ധനേഷ് എന്നിവരുടെ നേതൃത്വത്തില്‍ 2 യൂണിറ്റും പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് അസി സ്റ്റേഷന്‍ ഓഫീസര്‍ സജീവന്‍ പി. ന്റെ നേതൃത്വത്തില്‍ 1 യൂണിറ്റും എത്തിയാണ് തീയണച്ചത്.