പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു

പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

Advertisements

രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയതെന്ന് പറയുന്നു. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്ന ഷിഹാബിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.

Hot Topics

Related Articles