ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കല്ലേറ്;ഡ്രൈവറുടെ മനോധൈര്യം കൊണ്ട് ഒഴിവായത് വന്‍ അപകടം

ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കല്ലേറ്. ഡ്രൈവറുടെ മനോധൈര്യം കൊണ്ട് രക്ഷപെട്ടത് നിരവധി ജീവനുകള്‍. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന പാരഡൈസ്സ് എന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിനു നേരെയാണ് കല്ലേറുണ്ടായത്.

Advertisements

കുറ്റിപ്പുറം മൂടാലില്‍ വച്ച് ചൊവ്വാഴ്ച്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ബസിന്റെ എതിര്‍വശം കടന്നുപോയ ബൈക്കില്‍ സഞ്ചരിച്ചിരുന്നവരാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവര്‍ സുനില്‍ പറഞ്ഞു. നിരവധി യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. അക്രമണം ഡ്രൈവറുടെ മനസ് പതറിയിരുന്നുവെങ്കില്‍ വന്‍ അപകടത്തിനു കാരണമായേനെ. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു

Hot Topics

Related Articles