ഭൂപ്രശ്നത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വാഹന പ്രചരണ ജാഥ

അടിമാലി; ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശനിഷേധത്തിനെതിരേ കോൺഗ്രസിന്റെ വാഹന പ്രചരണ ജാഥ ആരംഭിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് നയിക്കുന്ന വാഹനപ്രചാരണജാഥ മാങ്കുളത്ത് ഡി.സി.സി. പ്രസിഡൻറ് സി.പി.മാത്യു ഉദ്‌ഘാടനം ചെയ്തു. നിർമാണനിരോധനനിയമം പിൻവലിപ്പിക്കാൻ ഏതറ്റം വരെയുള്ള സമരത്തിനും കോൺഗ്രസ് തയ്യാറാണെന്നും, ഭൂപതിവ് ചട്ടം ഭേദഗതിചെയ്താൽ തീരുന്ന പ്രശ്നം മാത്രമാണ് ഈ വിഷയത്തിലുള്ളതെന്നും സി.പി.മാത്യു പറഞ്ഞു.

Advertisements

ഉദ്ഘാടനസമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജാഥാക്യാപ്റ്റന് പതാക കൈമാറി ജാഥയ്ക്ക് തുടക്കമിട്ടു. അഞ്ച് പഞ്ചായത്തിൽ പര്യടനം നടത്തി ജാഥ 17-ന് അടിമാലിയിൽ സമാപിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.