വഴിതർക്കം:മട്ടന്നൂർ ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു

വഴിതർക്കം:മട്ടന്നൂർ ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു

Advertisements

മട്ടന്നൂർ : ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ടി.എൻ. മൈമൂന (47)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കത്തിൽ അയൽവാസിയാണ് വെട്ടിയതെന്നാണ് മൊഴി. പ്രതിയായ അയൽവാസി അബ്ദു ഒളിവിലാണ്. ഇന്ന് രാവിലെ 6.30 ന് ആയിരുന്നു സംഭവം. റോഡിൽ പോയി തിരികെ വരുന്നതിനിടെ മൈമൂനയുടെ കഴുത്തിനാണ് വെട്ടേറ്റത്. മട്ടന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

Hot Topics

Related Articles