തിരുവനന്തപുരം: ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. മേളില് മികച്ച സിനിമക്കുള്ള സുവര്‍ണ ചകോരം ബൊളീവിയന്‍ ചിത്രം ഉതമക്ക് ലഭിച്ചു. മികച്ച സംവിധായകന് ടൈമൂന്‍ പിറസെലിമോഗ്ലു (കെര്‍). മികച്ച മലയാള സിനിമക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്കാരം മഹേഷ് നാരയണന്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന് ഫിറോസ് ഗോറിക്കാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്കാരം പിഎസ് ഇന്ദുവിന് ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയന്‍ സംവിധായകന് ബേല താറിന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫ് സ്വന്തമാക്കി