തളിപ്പറമ്പില്‍ വന്‍ മയക്ക് മരുന്ന് ശേഖരവുമായി 21 കാരൻ പിടിയിൽ വീട്ടില്‍ നിന്നും 23.506 ഗ്രാം എ.ഡി.എം.എ പിടിച്ചെടുത്തു


കണ്ണൂർ: തളിപ്പറമ്പ് എളംമ്പേരംപാറയില്‍ വച്ച് എം ഡി എം എയുമായി മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. എളംമ്പേരം പാറയിലെ സി.മൂസാന്‍കുട്ടി(21)നെയാണ് തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാറും സംഘവും പിടികൂടിയത്.

Advertisements

ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വില്‍പ്പന നടത്തുവാന്‍ വലിയ രീതിയില്‍ മയക്കുമരുന്ന് ശേഖരിക്കുവാനുള്ള സാഹചര്യം കണക്കിലെടുത്ത് എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ രജിരാഗ്, ശ്രീകുമാര്‍ എന്നിവര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് സംഘം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

പ്രതിയുടെ വീട്ടില്‍ നിന്നും 23.506 ഗ്രാം എ.ഡി.എം.എ പിടിച്ചെടുത്തു. മംഗലാപുരത്തു നിന്നുമാണ് പ്രതി എം.ഡി.എം.എ എത്തിച്ചതെന്ന് എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ പക്കല്‍ നിന്നും കണ്ടെത്തിയ ഡയറിയില്‍ നിന്നും മയക്കുമരുന്ന് ഇടപാടുകാരാണെന്ന് കരുതുന്ന അറുപതോളം പേരുകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്നും എക്‌സൈസ് ഓഫിസര്‍ വി.വിപിന്‍ കുമാര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫിസര്‍ എ.അസീസ്,പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് അബ്ദുല്‍ ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ധനേഷ്, ഇബ്രാഹിം ഖലീല്‍, നിത്യ, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി മൂസാന്‍ കുട്ടിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles