പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാര്‍ക്ക് വികസിപ്പിക്കാന്‍ 90 ലക്ഷം രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതിയായി. 50ലക്ഷം രൂപ ടൂറിസം വകുപ്പും 40 ലക്ഷം രൂപ പായം പഞ്ചായത്തും മുടക്കിയാവും പാര്‍ക്ക് വികസിപ്പിക്കുക. ആംഫി തിയറ്റര്‍, കുട്ടികളുടെ ഉദ്യാനം, ഇരിപ്പിടങ്ങള്‍, വാച്ച് ടവര്‍, ശുചിമുറി ബ്ലോക്കുകള്‍, പഴശ്ശി ജലാശയത്തില്‍ ബോട്ട് സവാരി, ബോട്ട് ജട്ടി നിര്‍മ്മാണം എന്നിവയുള്‍പ്പെട്ട വികസന പദ്ധതികളാണ് നടപ്പാക്കുക. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്.
വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് പഴശ്ശി പദ്ധതി വിഭാഗം നേരത്തെ കൈമാറിയ ഇരിട്ടി പുഴയോരത്തെ സ്ഥലത്താണ് കഴിഞ്ഞ കാലവര്‍ഷത്തിന് തൊട്ടു മുന്‍പ് പഞ്ചായത്ത്, വനംവകുപ്പ് നേതൃത്വത്തില്‍ ഇക്കൊ പാര്‍ക്കാരംഭിച്ചത്. പരിമിത സൗകര്യങ്ങളില്‍ തുടക്കമിട്ട പാര്‍ക്കില്‍ ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെയാണ് ഇക്കൊ പാര്‍ക്ക് വികസനത്തിന് പായം പഞ്ചായത്ത് രൂപരേഖ തയാറാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനോദ സഞ്ചാര വികസന വകുപ്പിന് സമര്‍പ്പിച്ച വിപുലീകരിച്ച രൂപരേഖ പരിഗണിച്ചാണ് ടൂറിസം വകുപ്പ് ഇക്കൊ പാര്‍ക്ക് വികസനം ഏറ്റെടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തിയാണ് 90 ലക്ഷത്തിന്റെ വികസനം സാധ്യമാക്കുക. പാര്‍ക്ക് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് പി. രജനി അറിയിച്ചു.