തോൽവി ഭാരവുമായി അവർ ഇറങ്ങുന്നു പുതിയ തുടക്കത്തിനായി ; ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടി20 മത്സരം ഇന്ന്

ജയ്-പുർ : തോൽവിയുടെ പാപഭാരവും പേറി പുതിയ അങ്കത്തിനിറങ്ങുകയാണ് ഇന്ത്യയും ന്യൂസിലാൻഡും. സെമി കാണാതെ പുറത്തായതിന്റെ നാണക്കേടിൽ ഇന്ത്യയ്ക്കും ഫൈനലിൽ തുടർച്ചയായി തോറ്റതിന്റെ തോൽവിയിൽ നിന്ന് കരകയറാൻ ന്യൂസിലൻഡിനും ഈ ടൂർണമെന്റ് ഏറെ പ്രാധാന്യം ഉള്ളതാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ആരവം അവസാനിക്കും മുമ്പെ ഇന്ത്യയും ന്യൂസിലൻഡും വീണ്ടും കളത്തിൽ ഏറ്റുമുട്ടും ഇരുടീമുകളും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന് ജയ-്പുരിൽ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ. ഇന്ത്യ പുതിയ തുടക്കത്തിനാണ് ഇറങ്ങുക. പരിശീലകനായി രാഹുൽ ദ്രാവിഡിന്റെ ആദ്യ പരമ്പര. വിരാട് കോഹ്-ലി സ്ഥാനമൊഴിഞ്ഞശേഷമുള്ള ആദ്യ മത്സരം. പുതിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കീഴിൽ മികച്ച തുടക്കമാണ് ഇന്ത്യയുടെ പ്രതീക്ഷ.

Advertisements

കളിക്കാർക്ക് വിശ്രമം അനിവാര്യമാണെന്ന വാദങ്ങൾക്കിടെയാണ് ബിസിസിഐ മറ്റൊരു പരമ്പര സംഘടിപ്പിക്കുന്നത്. കോഹ്-ലി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ടെങ്കിലും രോഹിതും വെെസ് ക്യാപ്റ്റൻ ലോകേഷ് രാഹുലും ഋഷഭ് പന്തും  ഉൾപ്പെടെയുള്ളവർ തുടർച്ചയായി കളത്തിലാണ്. ന്യൂസിലൻഡാകട്ടെ ഓസ്ട്രേലിയയുമായുള്ള ഫെെനൽ കളിച്ച് മൂന്നാംനാളാണ് കളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഐപിഎല്ലിന് തൊട്ടുപിന്നാലെയായിരുന്നു ലോകകപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഈ തോൽവി ഇന്ത്യയുടെ പുറത്താകലിന് കാരണമായി. രണ്ട് ടെസ്റ്റും കൂടി പരമ്പരയിലുണ്ട്. രവി ശാസ്ത്രിയുടെ പിൻഗാമിയായാണ് ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായെത്തുന്നത്.ഐപിഎല്ലിൽ ശോഭിച്ച വെങ്കിടേഷ് അയ്യർ, ഋതുരാജ്  ഗെയ്-ക്ക്-വാദ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ടീമിലുണ്ട്.             

Hot Topics

Related Articles