കടലിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു

തൃശൂർ : തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാഹുൽ (23) ആണ് മരിച്ചത്. ഒപ്പം ഇറങ്ങിയ ലോകേശ്വരൻ (19), അഭിനിവേശ് (20) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ തളിക്കുളം ആംബുലൻസ്, വാടാനപ്പള്ളി ആക്സസ് പ്രവർത്തകർ ചേർന്ന് ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4.30 യോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കടൽ കാണാനെത്തിയ 33 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. വാടാനപ്പള്ളി പോലീസും നാട്ടിക ഫയർ ഫോഴ്സും ചേർന്ന് മൂവരേയും പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല

Advertisements

Hot Topics

Related Articles