ചരിത്രം തിരുത്തി മെസി..! ഗോൾഡൻ ബൂട്ട് വേട്ടയിൽ ഒന്നാമത്; ഒപ്പം മറ്റൊരു റെക്കോർഡും

ഖത്തർ: ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണ് മെസി ഫ്രാൻസിനെതിരായ ഗോളിലൂടെ സ്വന്തമാക്കിയത്. ഡിമരിയയെ വീഴ്ത്തിയതിനു കിട്ടിയ പെനാലിറ്റി ഗോളാക്കി മാറ്റിയ മെസി ഈ ലോകകപ്പിലെ ഗോൾ നേട്ടം ആറാക്കി ഉയർത്തി. ഇതോടെ ഇനി എംബാപ്പേ ഗോൾ നേടിയില്ലെങ്കിൽ സന്തോഷത്തോടെ മെസിയ്ക്ക് ഗോൾഡൻ ബൂട്ട് ഏറ്റുവാങ്ങാം. ഇത് കൂടാതെ മറ്റൊരു റെക്കോർഡ് കൂടി ഈ ലോകകപ്പിൽ മെസി സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

ഫ്രാൻസിനെതിരെ ഗോൾ നേടിയതോടെ ഗ്രൂപ്പ് സ്റ്റേജിലും, റൗണ്ട് ഓഫ് 16 നിലും, ക്വാർട്ടർ ഫൈനലിലും, സെമിയിലും ഫൈനലിലൂം ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. ലോകകപ്പിലെ എല്ലാ സ്റ്റേജിലും ഗോൾ നേടുന്ന ആദ്യ താരമാണ് മെസി. ആദ്യ പകുതിയിൽ മെസിയുടെയും ഡിമരിയയുടെയും ഗോളിൽ അർജന്റീന മുന്നിലാണ്.

Hot Topics

Related Articles