തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്ന് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ, ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല.
തുലാവര്‍ഷത്തിന്റെ ഭാഗമായ സാധാരണ മഴയാകും ലഭിക്കുക.മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ ഇത് വലിയ സ്വാധീനമുണ്ടാക്കിയേക്കില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ നാളെയോടെ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് എത്തിചേരാരാനാണ് സാധ്യത. ചെന്നൈ ഉള്‍പ്പടെ നാല് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് അന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും.യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്നവംബര് 19: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.നവംബര്‍ 20: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. മഴ കനത്തതിനാല്‍ നീരൊഴുക്ക് നിയന്ത്രിക്കാനായി തുറന്ന മൂന്നാം നമ്പര്‍ ഷട്ടറാണ് ഇന്നലെ രാത്രി 9.45ന് അടച്ചത്. 2399.14 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.