കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വര്‍ണം പിടികൂടി. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. മൂന്ന് വിമാനത്തില്‍ എത്തിയ 5 പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തൃശൂര്‍ സ്വാദേശി നിതിന്‍ ജോര്‍ജ്, കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്ബിന് തോമസ് എന്നിവരാണ് പിടിയിലായത്.
Advertisements
സമീപകാലത്ത് കരിപ്പൂരില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. പ്രതികളെ തുടര്‍ നടപടിക്കായി കൈമാറി.