തോറ്റവർക്കും ബിഎഎംഎസ് സർട്ടിഫിക്കറ്റ്; ആയുർവേദ കോളജിൽ സമ്മാനിച്ച മുഴുവൻ സർട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാൻ കോളജ് അധികൃതർ. പരീക്ഷ പാസ്സാകാതെ സർട്ടിഫിക്കറ്റ് കിട്ടിയ വിദ്യാർഥികളിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. പരീക്ഷ പാസ്സാകാത്ത 7 പേർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിലായത്. ഗവ. ആയുർവേദ കോളജിലെ ബിരുദദാന ചടങ്ങിൽ, പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസർവകലാശാലയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ചടങ്ങിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്.

Advertisements

മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സർവകലാശാലയുടെയോ, കോളജിന്റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തത്. എങ്കിലും, സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങാൻ വിസി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രിൻസിപ്പാൾ നടപടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വർഷ പരീക്ഷ തോറ്റ വിദ്യാർഥികളും പങ്കെടുത്തത്. പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ഇവർ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും ചെയ്തിരുന്നു

ഹൗസ് സർജൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചതും കുട്ടികളെ പങ്കെടുപ്പിച്ചതെന്നുമാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം.

Hot Topics

Related Articles