പൊട്ടിപൊളിഞ്ഞ റോഡുകളും ,ദുരിതയാത്രകളും പഴങ്കഥകളാക്കി കുറിച്ചിയിലെ റോഡുകൾക്ക് ഒടുവിൽ ശാപമോക്ഷം; ഉദ്ഘാടനം 23ന്

കുറിച്ചി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 2020 ഡിസംബർ മാസത്തിൽ അധികാരമേൽക്കുമ്പോൾ ഗ്രാമീണ റോഡുകളാകെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ വളരെ ശോചനീയാവസ്ഥയിൽ ആയിരുന്നു.
പ്രസ്തുത റോഡുകളുടെ പുനർ നിർമ്മാണ പ്രവൃത്തികൾക്ക് പ്രഥമ പരിഗണന നൽകി അധികാരമേറ്റ പഞ്ചായത്ത് ഭരണ സമിതി ത്രിതല പഞ്ചായത്ത്കളുടേയും, സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ മുഴുവൻ നാട്ടുവഴികളും പുനർ നിർമ്മിക്കുന്നതിനുളള ശ്രമം ആരംഭിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീരി ക്കുകയുമാണ് .

Advertisements

ഇത്തരത്തിൽ ഏറ്റവും ശോചനീയാവസ്ഥയിൽ ആയിരുന്ന ചാലച്ചിറ – കല്ലുകടവ് – കോയിപ്പുറം ജംഗ്ഷൻ റോഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കൈമാറുകയും തുടർന്ന് സംസ്ഥാനത്തെ തീരദേശ റോഡുകളുടെ പുനർ നിർമ്മാണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ച് ബി എം ബി സി നിലവാരത്തിൽ റോഡിന്റെ ഒന്നാം ഘട്ട പുനർ നിർമ്മാണ പ്രവൃത്തികൾ അവർ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുൾ റഹ്മാൻ 23 ന് വൈകിട്ട് 4 ന് ചാലച്ചിറ മൈതാനത്ത് വച്ചു നടക്കുന്ന യോഗത്തിൽ നിർവ്വഹിക്കുകയാണ് യോഗത്തിൽ ചങ്ങനാശേരി എം എൽ എ അഡ്വ. ജോബ് മെക്കിൾ അദ്ധ്യക്ഷത വഹിക്കും.

Hot Topics

Related Articles