ആര്‍ത്തുങ്കല്‍ മകരം തിരുനാള്‍ :ഒരുക്കങ്ങള്‍ പൂര്‍ണ്ണം

ആര്‍ത്തുങ്കല്‍ മകരം തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം

Advertisements

ജനുവരി 10 മുതൽ 27 വരെ നടക്കുന്ന മകരം തിരുനാളിനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ വിശ്വാസികൾ എത്തിച്ചേരുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും തിരക്ക് നിയന്ത്രിക്കുന്നതിന് വൊളന്റിയർമാരുടെ സേവനവും ഉറപ്പാക്കാൻ പള്ളിയിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ബസിലിക്ക റെക്ടർ ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനത്തിരക്കൊഴിവാക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസിന്റെ കർശന പരിശോധനയും സിസിടിവി നിരീക്ഷണങ്ങളും ഉറപ്പാക്കും.ബീച്ചിലേക്കുള്ള വാഹനങ്ങൾ പ്രധാന ദിവസങ്ങളിൽ നിരോധിക്കും.

പെരുന്നാൾ ദിവസങ്ങളിൽ ബീച്ചിൽ സ്ട്രീറ്റ് ലൈറ്റ്, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവ സജ്ജീകരിക്കും.പള്ളിയുടെ പരിസരപ്രദേശങ്ങളിലും മറ്റും വ്യാജമദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയും വ്യാപനവും തടയും.പെരുന്നാളുമായി ബന്ധപ്പെട്ട് കടകൾക്ക് ലൈസൻസ് നൽകുമ്പോൾ തിരിച്ചറിയൽ കാർഡ് നൽകും.

ഹരിതകർമ സേനയെ ഉപയോഗിച്ച് പ്ലാസ്റ്റിക് ശേഖരിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് മേൽനോട്ടം വഹിക്കും.

Hot Topics

Related Articles