വയനാടിന്റെ പാരമ്പര്യ കൃഷി രീതികള്‍, സഹകരണ മേഖലയിലെ ബാങ്കിംഗ് സംവിധാനം, കാര്‍ഷിക സംസ്‌ക്കാരം എന്നിവ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടന നേതാക്കള്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി.
ഡിസംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഭാരത് കിസാന്‍ യൂണിയന്‍ നേതാക്കളായ ഫിറോസ്പൂരില്‍ നിന്നുള്ള കിഷന്‍ലാല്‍ സിംഗ്, ചണ്ടിഗഡില്‍ നിന്നുള്ള ബിക്രം സിംഗ്, ഭട്ടിന്‍ഡയില്‍ നിന്നുള്ള മനീക് സിംഗ് എന്നിവരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.തോട്ടവിളകളെ കുറിച്ച് പഠനം നടത്താനായി വൈത്തിരിയും പാരമ്പര്യനെല്‍കൃഷിയെ കുറിച്ചറിയാനായി പാക്കത്തെ പാടശേഖരവും സന്ദര്‍ശിച്ചു. മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡണ്ട് അഡ്വ: എന്‍.കെ വര്‍ഗീസ്, മാനേജിംഗ് ഡയരക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.