സച്ചിന്റെ സെഞ്ചുറിയും കേരളത്തെ രക്ഷിച്ചില്ല ; രജ്ഞി ട്രോഫിയിൽ രാജസ്ഥാനെതിരായ ലീഡ് വഴങ്ങി കേരളം

ജയ്പുര്‍: മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ സെഞ്ചറി പ്രകടനത്തിനും കേരളത്തെ രക്ഷിക്കാനായില്ല. രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ലീഡ് വഴങ്ങി കേരളം ഒന്നാം ഇന്നിങ്സില്‍ 306 റണ്‍സിന് ഓള്‍ഔട്ടായി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് വാലറ്റത്തെ കൂട്ടുപിടിച്ച്‌ കേരളത്തിന് നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിക്കാന്‍ സച്ചിന്‍ ശ്രമിച്ചെങ്കിലും, വാലറ്റത്തെ വീഴ്ത്തി രാജസ്ഥാന്‍ ആ പ്രതീക്ഷ തകര്‍ത്തു. 82.5 ഓവറിലാണ് കേരളം 306 റണ്‍സിന് പുറത്തായത്.

Advertisements

ഒന്നാം ഇന്നിങ്സില്‍ ദീപക് ഹൂഡയുടെ സെഞ്ചറിക്കരുത്തില്‍ 337 റണ്‍സ് നേടിയ രാജസ്ഥാന് ഇതോടെ 31 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു.ഇന്നിങ്സിലാകെ 217 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 139 റണ്‍സുമായി പുറത്താകാതെ നിന്നു. 18 ഫോറുകള്‍ സഹിതമാണ് ഇത്. ഫാസില്‍ ഫാനൂസ് (0), എം.ഡി. നിധീഷ് (ഒന്‍പതു പന്തില്‍ നാല്) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്. ഒന്‍പതാം വിക്കറ്റില്‍ ഫാസിലിനൊപ്പം 43 പന്തില്‍ 24 റണ്‍സും, 10-ാം വിക്കറ്റില്‍ നിധീഷിനൊപ്പം 16 പന്തില്‍ 14 റണ്‍സുമാണ് ഇന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം.അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അനികേത് ചൗധരിയാണ് കേരളത്തെ തകര്‍ത്തത്. 20.5 ഓവറില്‍ 85 റണ്‍സ് വഴങ്ങി ചൗധരി അഞ്ച് വിക്കറ്റ് വീഴ്ത്തി. മാനവ് സുതര്‍ 25 ഓവറില്‍ 87 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കംലേഷ് നാഗര്‍കോട്ടിക്ക് ഒരു വിക്കറ്റ് ലഭിച്ചു. അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായി.

കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 108 പന്തില്‍ 14 ഫോറുകള്‍ സഹിതം 82 റണ്‍സെടുത്തു. സച്ചിന്‍ – സഞ്ജു സഖ്യം നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 145 റണ്‍സാണ് കേരള ഇന്നിങ്സിന്റെ നട്ടെല്ല്. 214 പന്തിലാണ് ഇരുവരും ചേര്‍ന്ന് 145 റണ്‍സടിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.