ജർമൻ യുവതിയെ ട്രെയിനിൽ വെച്ച് ടിടിഇ പീഡിപ്പിച്ചതായി പരാതി

രാജസ്ഥാനിൽ ജർമൻ യുവതിയെ ട്രെയിനിൽ വെച്ച് ടിടിഇ പീഡിപ്പിച്ചതായി പരാതി. റെയിൽവേ ഓൺലൈൻ പോർട്ടൽ വഴിയാണ് 25കാരിയായ യുവതി പരാതി നൽകിയത്. ഡിസംബർ 13ന് ജയ്പൂരിൽ നിന്ന് അജ്മീറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. 

Advertisements

ഡിസംബർ 16നാണ് യുവതി പരാതി നൽകിയതെന്ന് ജയ്പൂർ പോലീസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ജർമൻ യുവതിയോട് എസി സീറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ടിടിഇ പീഡിപ്പിച്ചത്. പരാതി വന്നതിന് പിന്നാലെ ടിടിഇ വിശാൽ സിംഗ് ഷെഖാവത്തിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.