സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു | Nida Fatimas body was brought home

തിരുവനന്തപുരം: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം പത്ത് വയസ്സുകാരി നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റ് ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദ്ദീനും വിമാനത്തിലുണ്ടായിരുന്നു

Advertisements

തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ മതപരമായ ചടങ്ങുകൾക്ക് ശേഷം 11 മണിക്ക് നിദ പഠിച്ച നീർക്കുന്നം ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 11 മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.

Hot Topics

Related Articles