ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ ; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 145 റൺസ് വിജയലക്ഷ്യം

ധാക്ക : ലിറ്റണ്‍ ദാസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച്‌ ഇന്ത്യ. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ സിറാജ് ആണ് പുറത്താക്കിയത്.31 റണ്‍സ് നേടി ടാസ്കിന്‍ അഹമ്മദ് പുറത്താകാതെ നിന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 231 റണ്‍സിന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 145 റണ്‍സാണ് വേണ്ടത്.

Advertisements

വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (5) ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ മൊമിനുള്‍ ഹഖും (5) പവലിയനില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന് ക്യാച്ച്‌ നല്‍കുകയായിരുന്നു മൊമിനുള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (13), മുഷ്ഫിഖുര്‍ റഹീം (9) എന്നിവര്‍ കൂടി മടങ്ങിയതോടെ ബംഗ്ലാദേസ് നാലിന് 70 നിലയിലായി. ഷാക്കിബിനെ ഉനദ്ഖട്, ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. മുഷ്ഫിഖര്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.സാക്കിര്‍ ഹസന്‍(51) നൂറുള്‍ ഹസന്‍ (31) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

Hot Topics

Related Articles