കോട്ടയം : സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിയെ സംരക്ഷിക്കുമെന്ന കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കലെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സിറിയക്ക് ചാഴിക്കാടന് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പരേതനായ കെ.എം മാണി, കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി, തോമസ് ചാഴിക്കാടന് എം.പി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയ നിരവധി വ്യക്തിത്വങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും തുടര്‍ച്ചയായി ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി നിയമ നടപടികളുമായി മുന്നോട്ടുപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് അന്വേഷണത്തെതുടര്‍ന്ന് വിവിധ കോടതികള്‍ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയത്തില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുമ്പോള്‍ അത് പരസ്പര ബഹുമാനത്തോടുകൂടിയാവണണമെന്ന സംസ്ക്കാരമാണ് കെ.എം മാണി ഉയര്ത്തിപ്പിടിട്ടിച്ചുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍ ഉള്‍പ്പടെയുള്ള വിവിധ തലമുറകളെയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെയും അതിനീചമായ പരമാമര്‍ശങ്ങള്‍ കൊണ്ട് ആക്ഷേപിക്കുയും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്ത പ്രതിയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഡി.സി.സി പ്രസിഡന്റ് സ്വയം അപഹാസ്യനാവുകയാണ്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അപവാദ പ്രചരണം നടത്തുന്ന ഇത്തരം ആളുകളെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തേണ്ട ഈ ഘട്ടത്തില്‍ അതിനെ നാണംകെട്ട് ന്യായീകരിക്കുന്ന ഡി.സി.സി പ്രസിഡന്റിന്റെ നടപടി ലജ്ജാകരമാണ്. കെ.എം മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ചതിച്ചു എന്ന പ്രതിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്ന ഡി.സി.സി പ്രസിഡന്റിന്റെ തനിനിറമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സിറിയക്ക് ചാഴിക്കാടന് പറഞ്ഞു.