തൃശ്ശൂര്‍: അതിമാരക ലഹരി മരുന്നായ ലൈസർജിക്ക് ആസിഡ് ഡൈഈതൈലമൈഡ് സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് പിടിയിലായി.മുല്ലശേരി അന്നകര പേനകം നാലു പുരക്കൽ വീട്ടിൽ ശ്രീരാഗ്, മുല്ലശേരി പെരിങ്ങാട് കൊല്ലംകുളങ്ങര വീട്ടിൽ അക്ഷയ്, എളവള്ളി പൂവത്തൂർ കുട്ടാട്ട് വീട്ടിൽ ജിത്തു എന്നിവരാണ് പിടിയിലായത് .
ഇവരിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു.സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവുമാണ് ഇവരെ പിടികൂടിയത്.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് മൂന്നുപേരും പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽ.എസ്.ഡി സ്റ്റാമ്പുകൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസ് സംഘത്തിന് മൊഴി നൽകി.പ്രതികളിൽ ശ്രീരാഗ് കൊടൈക്കനാലിൽ റിസോർട്ട് നടത്തുന്നയാളാണ്.ജിത്തു ഗ്രാഫിക് ഡിസൈനറാണ്.സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാർ പറഞ്ഞു.
ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ ഡിവി ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർ പി.എ ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഇ അനീസ് മുഹമ്മദ്, കെ ശരത്ത്, വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ സിജ, ഡ്രൈവർ അബ്ദുൽ റഫീഖ്,എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, സിവിൽ എക്സൈസ് ഓഫീസർ പി.വി വിശാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്