കോഴിക്കോട്ട് വ്യാപാരിയെ കടയ്ക്കുള്ളില്‍വച്ച്‌ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്നു

കോഴിക്കോട്: വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മാര്‍ക്കറ്റ് റോഡില്‍ അടക്കാത്തെരു പുതിയാപ്പ സ്വദേശിയും പലവ്യഞ്ജന കട നടത്തുന്നയാളുമായ രാജനെ ( 62 )ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisements

മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയില്‍ പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച്‌ കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ മാലയും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.

Hot Topics

Related Articles